Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറിന്റെ മികവിൽ മെത്രാപൊലീത്ത; പിറന്നാൾ ആശംസയുമായി മമ്മൂട്ടി, മമ്മൂട്ടി നൻമയുടെ ആൾരൂപമെന്ന് മെത്രാപൊലീത്ത

നൂറാം പിറന്നാൾ ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ മാഹായിടയന്‍ ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ് മെത്രാപൊലീത്തയുടെ ജന്മദിനാഘോഷങ്ങൾ കൊച്ചിയിൽ നടക്കവെ ആശസകളുമായി നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലാണ് പിറന്നാൾ ആഘോഷം വിപുലമായി നടത്തിയത്.

നൂറിന്റെ മികവിൽ മെത്രാപൊലീത്ത; പിറന്നാൾ ആശംസയുമായി മമ്മൂട്ടി, മമ്മൂട്ടി നൻമയുടെ ആൾരൂപമെന്ന് മെത്രാപൊലീത്ത
, തിങ്കള്‍, 20 ജൂണ്‍ 2016 (14:32 IST)
നൂറാം പിറന്നാൾ ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ മാഹായിടയന്‍ ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ് മെത്രാപൊലീത്തയുടെ ജന്മദിനാഘോഷങ്ങൾ കൊച്ചിയിൽ നടക്കവെ ആശസകളുമായി നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലാണ് പിറന്നാൾ ആഘോഷം വിപുലമായി നടത്തിയത്.
 
സമപ്രായക്കാരെ പോലെ അടുത്ത സൃഹൃത്തുക്കളായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. പിറന്നാള്‍ സമ്മാനമായി ആദിവാസി ജനസമൂഹത്തിനുള്ള മൂന്ന് ക്ഷേമ പദ്ധതികളാണ് മമ്മൂട്ടി ക്രിസ്റ്റോസ്റ്റമിന് നല്‍കിയത്.
 
തന്നെ പോലെ പ്രസംഗിച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്നയാളല്ല പ്രവര്‍ത്തിച്ച് കാട്ടുന്ന ആളാണ് മമ്മൂട്ടി എന്ന മുഖവുരയോടെയായിരുന്നു മെത്രാപൊലീത്തയുടെ മറുപടി പ്രസംഗം. പണത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന കാലഘട്ടത്തില്‍ നന്മയുടെ കാഴ്ചയാണ് മമ്മൂട്ടി നല്‍കുന്നതെന്ന് മാര്‍ക്രിസ്റ്റോസ്റ്റം പറഞ്ഞു. താന്‍ സമ്പാദിച്ച പണം മറ്റുള്ളവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മമ്മൂട്ടി നന്മയുടെ ആള്‍രൂപമാണെന്ന് മെത്രാപൊലീത്ത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീറുലിന്റെ സുഹൃത്ത് അനറുൽ അസമിൽനിന്ന് രക്ഷപ്പെട്ടു; കേരളത്തിലേക്കാണ് പോയതെന്ന് കുടുംബം, രക്ഷപ്പെട്ടത് പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെ