Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടം ഹിറ്റാകും! ബിജുമേനോന് വിശ്വാസം മൃഗങ്ങളിലും പക്ഷികളിലും!

ബിജുമേനോന്‍ ചിത്രങ്ങള്‍ ഹിറ്റാകാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതി!

പടം ഹിറ്റാകും! ബിജുമേനോന് വിശ്വാസം മൃഗങ്ങളിലും പക്ഷികളിലും!
, വ്യാഴം, 2 ജൂണ്‍ 2016 (15:35 IST)
‘വെള്ളിമൂങ്ങ’ വന്‍ ഹിറ്റായതോടെ ബിജുമേനോന് സൂപ്പര്‍താര പരിവേഷമാണ്. നിന്നുതിരിയാന്‍ ഇടമില്ല. ഇഷ്ടം പോലെ പ്രൊജക്ടുകള്‍. അതും നായകവേഷങ്ങള്‍. എല്ലാ ചിത്രങ്ങളിഉലും രസകരമായ കഥാപാത്രങ്ങള്‍.
 
വെള്ളിമൂങ്ങയുടെ വിജയമാകാം, ബിജു മേനോനെ നാ‍യകനാക്കി ചെയ്യുന്ന സിനിമകള്‍ക്കെല്ലാം പേര് ഇപ്പോള്‍ പക്ഷികളുമായും മൃഗങ്ങളുമായുമൊക്കെ ബന്ധപ്പെട്ടാണ്. 
 
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രത്തിന് ‘ഷേക്ക് ഹാന്‍ഡ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പേരില്‍ മൃഗമോ പക്ഷിയോ വേണം എന്നതിനാലാണോ എന്നറിയില്ല, ഇപ്പോള്‍ ‘മരുഭൂമിയിലെ ആന’ എന്ന് ചിത്രത്തിന് പേരുമാറ്റിയിട്ടുണ്ട്.
 
മരുഭൂമിയിലെ ആനയില്‍ അറബിയുടെ വേഷമാണ് ബിജുമേനോനുള്ളത്. 
 
‘വെള്ളക്കടുവ’ എന്ന ബിജുമേനോന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജോസ് തോമസ് സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ഇപ്പോള്‍ പേരുമാറിയതായാണ് വിവരം. പേരുമാറിയിട്ടും പക്ഷേ ‘കടുവ’യെ വിട്ടില്ല. വെള്ളക്കടുവയ്ക്ക് പകരം ‘സ്വര്‍ണക്കടുവ’ എന്നാണ് ഇപ്പോള്‍ പേര്!
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മച്ചാൻമാരുടെ മച്ചാൻസിന് ആശംസകളുമായി ദുൽഖർ