Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജിമ എന്തിനാണ് ചിമ്പുവിന്‍റെ കരണത്തടിച്ചത്? - തമിഴകമാകെ ചര്‍ച്ചാവിഷയം!

ചിമ്പുവിനെ മഞ്ജിമ തല്ലി, അമ്പരന്ന് സിനിമാലോകം!

മഞ്ജിമ എന്തിനാണ് ചിമ്പുവിന്‍റെ കരണത്തടിച്ചത്? - തമിഴകമാകെ ചര്‍ച്ചാവിഷയം!
, വ്യാഴം, 2 ജൂണ്‍ 2016 (20:29 IST)
മലയാളത്തിന്‍റെ സ്വന്തം മഞ്ജിമ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകുന്നു. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘അച്ചം എന്‍‌പത് മടമൈയെടാ’ എന്ന സിനിമയില്‍ മഞ്ജിമയ്ക്ക് ചിമ്പുവാണ് നായകന്‍.
 
ചിത്രത്തിന്‍റെ അടിപൊളി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. മഞ്ജു ചിമ്പുവിന്‍റെ കരണത്തടിക്കുന്ന രംഗത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പ്രണയവും ആക്ഷനും ഇടകലര്‍ന്ന ഒരു സൂപ്പര്‍ എന്‍റര്‍ടെയ്നറായിരിക്കും ചിത്രം.
 
എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. ഡാന്‍ മക്കാര്‍ത്തൂര്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
 
ഐങ്കരന്‍ ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന അച്ചം എന്‍‌പത് മടമൈയെടാ ജൂലൈ 15നാണ് റിലീസ് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലി പതുങ്ങി, ഒളിക്കാനാണോ കുതിക്കാനാണോ എന്ന് കണ്ടറിയണം; കസബയോട് ഏറ്റുമുട്ടാന്‍ പുലിമുരുകനില്ല!