Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി മുഖം നോക്കില്ല, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും... അത് ആരോടായാലും!

100 കോടി ക്ലബിലേക്ക് ഒരു മമ്മൂട്ടിച്ചിത്രം!

മമ്മൂട്ടി മുഖം നോക്കില്ല, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും... അത് ആരോടായാലും!
, ചൊവ്വ, 28 ഫെബ്രുവരി 2017 (12:31 IST)
മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ഒരു കോളജ് പ്രൊഫസറാണ്. ചൂടനായ ഒരു പ്രൊഫസര്‍. ആരോടും പൊട്ടിത്തെറിക്കും. പറയാനുള്ളത് മുഖത്തുനോക്കി പറയും. നല്ല തല്ലുകൊടുക്കേണ്ട സാഹചര്യങ്ങളില്‍ അങ്ങനെ ചെയ്യുക തന്നെ ചെയ്യും.
 
ഈ തകര്‍പ്പന്‍ കഥാപാത്രം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ കാമ്പസ് ത്രില്ലറിലാണ്. ഉദയ്കൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്. പുലിമുരുകന് ശേഷം മറ്റൊരു മാസ് എന്‍റര്‍ടെയ്നറുമായി ഉദയ്കൃഷ്ണ എത്തുമ്പോള്‍ ഇത് മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷ കൂടിയാണ്.
 
ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോളജിലെ വൈസ് പ്രിന്‍സിപ്പലായി മുകേഷും അഭിനയിക്കുന്നു.
 
1995ല്‍ റിലീസായ മഴയെത്തും മുന്‍‌പേയില്‍ മമ്മൂട്ടി കോളജ് പ്രൊഫസറായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''ഈ നിയമം മാറം, അല്ലെങ്കില്‍ നമ്മള്‍ മാറ്റണം'' - ഇതാണ് ഓരോ സ്ത്രീയും പറയാൻ ആഗ്രഹിക്കുന്നത്! വീഡിയോ വൈറലാകുന്നു