മലയാളത്തിലെ ഏറ്റവും വലിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ഈ ബ്രഹ്‌മാണ്ഡചിത്രം പ്രദര്‍ശനത്തിനെത്തും.
‘ഒടിയന്‍’ എന്ന ഈ വിസ്മയചിത്രത്തിന്‍റെ ബജറ്റ് 50 കോടിയിലേറെയാണെന്നാണ് സൂചന. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം വി എ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ വാരാണസിയില്‍ പുരോഗമിക്കുകയാണ്. ഹരികൃഷ്ണന്‍ തിരക്കഥയെഴുതുന്ന ഒടിയന്‍ ഫാന്‍റസിയും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തിയുള്ള കഥപറച്ചില്‍ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.
ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒടിയന്‍റെ 30 മുതല്‍ 65 വരെയുള്ള പ്രായത്തിലൂടെ ഈ സിനിമയില്‍ മോഹന്‍ലാല്‍ സഞ്ചരിക്കുന്നു.
പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് സംവിധാനം നിര്‍വഹിക്കുന്ന ഒടിയനില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഷാജികുമാറാണ് ഛായാഗ്രഹണം.