മോഹന്‍ലാലും അല്ലു അര്‍ജ്ജുനും ഒന്നിക്കുന്നു? അതും ഒരു മലയാളചിത്രം!

അല്ലു അര്‍ജ്ജുന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ആക്ഷന്‍ ചിത്രം?!

വെള്ളി, 3 ജൂണ്‍ 2016 (11:51 IST)
ഒരു മലയാള ചിത്രത്തിനായി മോഹന്‍ലാലും അല്ലു അര്‍ജ്ജുനും ഒന്നിക്കുമോ? അത്തരം ഒരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഒരു ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്നറിനായി ഇരു സൂപ്പര്‍താരങ്ങളും ഒന്നിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചര്‍ച്ചകളില്‍ പറയുന്നത്.
 
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന തെലുങ്ക് താരമാണ് അല്ലു അര്‍ജ്ജുന്‍. ‘മല്ലു അര്‍ജ്ജുന്‍’ എന്നാണ് അദ്ദേഹത്തെ മലയാളികള്‍ വിളിക്കുന്നതുപോലും. കാരണം, ഒരു മലയാളി താരത്തോടുള്ള സ്നേഹമാണ് എപ്പോഴും അല്ലു അര്‍ജ്ജുന് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്.
 
അല്ലു അര്‍ജ്ജുന്‍റെ എല്ലാ തെലുങ്ക് ചിത്രങ്ങളും മലയാളത്തില്‍ മൊഴിമാറ്റിയെത്താറുണ്ട്. അവയൊക്കെ വന്‍ വിജയമാകാറുമുണ്ട്. എന്തായാലും രണ്ടുവര്‍ഷത്തിനകം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്ന് അല്ലു അര്‍ജ്ജുന്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
മലയാളത്തില്‍ അല്ലു അര്‍ജ്ജുന്‍ ഏറെ ആ‍രാധിക്കുന്ന താരം മോഹന്‍ലാലാണ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിനൊപ്പം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനാവും അല്ലു താല്‍പ്പര്യപ്പെടുക എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിച്ച്