Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരൂ, ഇരിക്കൂ, കഴിക്കാം - ജയറാം വിളിക്കുന്നു!

വരൂ, ഇരിക്കൂ, കഴിക്കാം - ജയറാം വിളിക്കുന്നു!
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (16:46 IST)
ഒരുകാലത്ത് മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം. ദിലീപിന് മുമ്പ് ജനപ്രിയ നായകന്‍. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച താരം പിന്നീട് ഒന്നിനുപിറകെ മറ്റൊന്നായി പരാജയ ചിത്രങ്ങളില്‍ നായകനാകുന്നതാണ് കണ്ടത്.
 
ഇപ്പോഴും വിജയചിത്രങ്ങള്‍ ജയറാമില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ജയറാം കാട്ടുന്ന അശ്രദ്ധ തന്നെയാണ് അദ്ദേഹത്തിന്‍റെ പരാജയങ്ങള്‍ക്ക് കാരണമെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.
 
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രങ്ങളാണ് സമീപകാലത്ത് ജയറാമിന് ആശ്വാസവിജയങ്ങള്‍ സമ്മാനിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകള്‍.
 
ഇപ്പോഴിതാ, കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി അടുത്ത ചിത്രവുമായി വരികയാണ്. ‘വരൂ, ഇരിക്കൂ, കഴിക്കാം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
ദിനേശ് പള്ളത്ത് തിരക്കഥയെഴുതുന്ന സിനിമ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സീൻ കേട്ടതും റിമി പറഞ്ഞു 'നിവിന്റെ നായികയാകാൻ ഇല്ല'!