രഞ്ജിത് ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജുവും!

അനീഷ് മാത്യു

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (16:22 IST)
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്. വമ്പന്‍ കൊമേഴ്സ്യല്‍ സിനിമകള്‍ തുടര്‍ച്ചയായി ചെയ്തുവന്നിരുന്ന രഞ്ജിത് പിന്നീട് ട്രാക്ക് മാറി കലാമൂല്യമുള്ള സിനിമകള്‍ ചെയ്തുതുടങ്ങിയതാണ് സമീപകാല മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റമായി പരിഗണിക്കപ്പെടുന്നത്. അതിനിടെ രഞ്ജിത് നിര്‍മ്മാതാവുമായി.
 
രഞ്ജിത്തിന്‍റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സ് അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജുവുമാണ് നായകന്‍‌മാര്‍. പക്ഷേ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്തല്ല. എ ബി സി ഡി, ബെസ്റ്റ് ആക്‍ടര്‍, ചാര്‍ലി തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ രഞ്ജിത്തിനൊപ്പം മാര്‍ട്ടിന്‍ പ്രക്കാട്ട് പങ്കുചേരുന്നുമുണ്ട്.
 
‘ജോസഫ്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് തിരക്കഥയെഴുതിയ ഷാനി കബീര്‍ ആണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സിനിമയുടെ രചന. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 വിഷു റിലീസ് ആണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘എന്റെ ഭാര്യമാർക്കില്ലാത്ത പ്രശ്നം നാട്ടുകാർക്കെന്തിനാണ്?’ - ബഷീർ ബഷി ചോദിക്കുന്നു