കുളുവില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ അപകടം: ഒരു മലയാളി മരിച്ചു - എട്ടു പേര്‍ക്ക് പരുക്ക്

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (20:20 IST)
ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിനോദയാത്രയ്‌ക്കിടെ അപകടത്തില്‍പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്താണ് (35) മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെ കുളുവില്‍ ജലസാഹസികയാത്ര നടത്തിയ മലയാളി സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിംഗ് നടത്തുന്നതിനിടെ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് രഞ്ജിത്തിന്റെ മരണമത്തിന് കാരണമായതെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തിനും തമിഴ്നാടിനും പിന്നാലെ കർണാടകയും, 'കന്നഡ വിട്ടൊരു കളിയുമില്ല’- അമിത് ഷായ്ക്ക് ബി എസ് യെദ്യൂരപ്പയുടെ മറുപടി