Select Your Language

Notifications

webdunia
webdunia
webdunia
webdunia

777 ചാര്‍ളി ടീസറിന് 43 ലക്ഷത്തിലേറെ കാഴ്ചക്കാര്‍,മലയാളതാരങ്ങള്‍ക്കും സംവിധായകര്‍ക്കും നന്ദി പറഞ്ഞ് രക്ഷിത് ഷെട്ടി

777 ചാര്‍ളി ടീസറിന് 43 ലക്ഷത്തിലേറെ കാഴ്ചക്കാര്‍,മലയാളതാരങ്ങള്‍ക്കും സംവിധായകര്‍ക്കും നന്ദി പറഞ്ഞ് രക്ഷിത് ഷെട്ടി

കെ ആര്‍ അനൂപ്

, ചൊവ്വ, 8 ജൂണ്‍ 2021 (12:01 IST)
വന്‍ സ്വീകാര്യതയാണ് 777 ചാര്‍ളി ടീസറിന് ലഭിച്ചത്.നാല്‍പ്പത്തി മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാര്‍ ഇതിനകം ടീസര്‍ കണ്ടുകഴിഞ്ഞു.ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്ത താരങ്ങള്‍ക്കും സംവിധായകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്‍ രക്ഷിത് ഷെട്ടി രംഗത്ത്.
 
പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, നിഖിലാ വിമല്‍, അന്നാ ബെന്‍, ആന്റണി വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍ സുരഭി ലക്ഷ്മി, മെറീന മൈക്കിള്‍, അനില്‍ ആന്റോ, ഒമര്‍ ലുലു, 'കപ്പേള' സംവിധായകന്‍ മുഹമ്മദ് മുസ്തഫ, ടിനു പാപ്പച്ചന്‍, 'പീസ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്‍ഫീര്‍ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്. ഇവര്‍ക്കെല്ലാം അദ്ദേഹം നന്ദിയും അറിയിച്ചു.
 
മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ രക്ഷിത്‌ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
 
ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് സിനിമ പറയുന്നത്.സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സേട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
 നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവര്‍, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതികാരം ചെയ്യുവാന്‍ റോഷന്‍ ബഷീര്‍,വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു