ഗംഭീര തിരിച്ചുവരവിന് നവ്യ നായർ, 'ഒരുത്തീ'യ്‌ക്ക് ക്ലീൻ 'യു' !

കെ ആര്‍ അനൂപ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (11:11 IST)
വർഷങ്ങൾക്ക് ശേഷം നവ്യ നായർ തിരിച്ചെത്തുന്ന മലയാള സിനിമയാണ് ഒരുത്തീ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. ക്ലീൻ 'യു' സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നവ്യയ്ക്കൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള പോലീസ് കഥാപാത്രമായാണ് വിനായകൻ ചിത്രത്തിലെത്തുന്നത്. 2012-ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിനുശേഷം നവ്യാനായർ ഗംഭീര തിരിച്ചുവരവ് നടത്തുന്ന ചിത്രമായിരിക്കും ഇത്.
 
അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. തീയറ്ററുകൾ തുറന്നാൽ റിലീസിന് എത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരുത്തീയും ഉണ്ടാകും. സാധാരണക്കാരിയായ വീട്ടമ്മയായി നവ്യ എത്തുമ്പോൾ സൈജു കുറുപ്പാണ് നടിയുടെ ഭർത്താവായി അഭിനയിക്കുന്നത്. രാധാമണി എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഒരുത്തീ പറയുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിർമ്മിക്കുന്നത്.
 
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിർവഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

അടുത്ത ലേഖനം
Show comments