Select Your Language

Notifications

webdunia
webdunia
webdunia
webdunia

72 വയസ്സുകാരനായായി ജീവിച്ച് ബിജു മേനോന്‍, 'ആര്‍ക്കറിയാം' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

72 വയസ്സുകാരനായായി ജീവിച്ച് ബിജു മേനോന്‍, 'ആര്‍ക്കറിയാം' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 11 മാര്‍ച്ച് 2021 (13:57 IST)
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. 72 വയസ്സുകാരനായായ വിരമിച്ച കണക്ക് അധ്യാപകനായി ബിജു മേനോന്‍ എത്തുന്നത് തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കും തുല്യപ്രാധാന്യം ഈ ചിത്രത്തിലുണ്ട്. ഇപ്പോഴത്തെ ജനങ്ങളുടെ ജീവിതവും ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നുണ്ട്. ചില രംഗങ്ങളില്‍ മാസ്‌ക് അണിഞ്ഞാണ് പാര്‍വതിയേയും ഷറഫുദ്ദീനും കാണാനാകുന്നത്.
 
ചിത്രം ഏപ്രില്‍ മൂന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സാനു ജോണ്‍ വര്‍ഗീസ് ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. ജി ശ്രീനിവാസ റെഡ്ഡി ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും റിലീസ് പ്രഖ്യാപിച്ച് അജഗജാന്തരം, മെയ് 28 ന് തിയേറ്ററുകളിലേക്ക്