Webdunia - Bharat's app for daily news and videos

Install App

ഇത് ജയറാമിന്റെ തിരിച്ചുവരവോ,'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലറുമായി മിഥുന്‍,'അബ്രഹാം ഓസ്ലര്‍' വരുന്നു

കെ ആര്‍ അനൂപ്
ശനി, 20 മെയ് 2023 (10:21 IST)
ജയറാം അഭിനയിച്ച മലയാള സിനിമ വന്നിട്ട് മാസങ്ങള്‍ ഏറെയായി. ആ കുറവ് പരിഹരിക്കാനായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നുമുതല്‍ ആരംഭിക്കും.'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്റെ വരവ്.അബ്രഹാം ഓസ്ലര്‍ എന്നാണ് ടൈറ്റില്‍.
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
'അഞ്ചാം പാതിരായ്ക്ക് ശേഷം ചെയ്യുന്ന ത്രില്ലര്‍..! അബ്രഹാം ഓസ്ലര്‍.. നേരമ്പോക്ക് ആദ്യമായി നിര്‍മ്മാണത്തിലേയ്ക്ക്... പ്രിയപ്പെട്ട ഇര്‍ഷാദിനൊപ്പം ആദ്യ നിര്‍മ്മാണ സംരംഭം..! ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്‍..! ഓസ്ലര്‍ ആയി ജയറാമേട്ടന്‍.. ഷൂട്ട് ഇന്ന് തുടങ്ങുന്നു. ശേഷം സ്‌ക്രീനില്‍..The truth you are searching is searching for you',-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
 
2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ മലയാളത്തില്‍ കണ്ടത്.പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments