Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്കില്‍ സജീവമാകാന്‍ പ്രിയ വാര്യര്‍,'ചെക്ക്' റിലീസിനൊരുങ്ങുന്നു !

തെലുങ്കില്‍ സജീവമാകാന്‍ പ്രിയ വാര്യര്‍,'ചെക്ക്' റിലീസിനൊരുങ്ങുന്നു !

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഫെബ്രുവരി 2021 (11:13 IST)
'അഡാര്‍ ലവ്' ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയ വാര്യര്‍.മലയാളത്തിന് പുറത്ത് ടോളിവുഡിലും ബോളിവുഡിലും താരം സജീവമാകുകയാണ്. മോഹന്‍ലാലിന്റെ വിസ്മയം സംവിധാനംചെയ്ത ചന്ദ്രശേഖര്‍ യലേട്ടി ഒരുക്കുന്ന ചെക്ക് എന്ന തെലുങ്ക് സിനിമയാണ് പ്രിയയുടെ അടുത്തതായി പുറത്തുവരാനുള്ളത്.ഈ സിനിമയില്‍ നിന്നുള്ള ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്.ചെക്കില്‍ നിതിനാണ് നായകന്‍. നിതിനും പ്രിയയും അഭിനയിച്ച പ്രണയ ഗാനം ഇതിനകം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലാണ് താരത്തെ ഗാനരംഗത്ത് കാണാനാകുന്നത്.
 
 രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തിലെ മറ്റൊരു നായിക. ഈ മാസം ഇരുപത്തിയാറാം തീയതി സിനിമ തിയേറ്ററുകളിലെത്തും. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയ വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദളപ്പതി 65' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍ ഇതാ !