Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ റിസബാവയെ അറസ്റ്റുചെയ്യാൻ പോലീസ് !

നടൻ റിസബാവയെ അറസ്റ്റുചെയ്യാൻ പോലീസ് !

എ കെ ജെ അയ്യർ

കൊച്ചി , ബുധന്‍, 19 ഓഗസ്റ്റ് 2020 (15:11 IST)
മലയാള സിനിമാ രംഗത്തെ പ്രമുഖ നടന്മാരിൽ ഒരാളായ റിസബാവയ്ക്ക് ചെക്ക് കേസിൽ അറസ്റ്റുവാറന്റ്. കൊച്ചി എളമക്കര സ്വദേശി സാദിഖ് എന്നയാളുടെ പരാതിയിലാണ് വാറന്റ്.
 
സാദിഖിന്റെ പക്കൽ നിന്ന് റിസബാവ പതിനൊന്നു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിനു നൽകിയ ചെക്ക് മടങ്ങിയതിനു പിന്നാലെയാണ് സാദിഖ് കേസ് നൽകിയത്.
 
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇതിന്മേൽ പണം തിരിച്ചു നൽകാനുള്ള സമയം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ സമയം അവസാനിച്ചിരുന്നു. കോടതിയിൽ കീഴടങ്ങാനോ പണം തിരികെ നൽകാനോ റിസബാവ തയ്യാറായില്ല, ഇതിനെ തുടർന്നാണ് അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തുപോലും എത്തിയിട്ടില്ല: വാക്‌സിൻ മാത്രമാണ് പ്രതിവിധിയെന്ന് ലോകാരോഗ്യസംഘടന