Publish Date: Tue, 22 Jun 2021 (11:04 IST)
Updated Date: Tue, 22 Jun 2021 (11:07 IST)
സിനിമ പ്രേമികള്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്ന ഉറപ്പുനല്‍കി കൊണ്ട് തന്റെ പുതിയ സിനിമയെ കുറിച്ച് പറയുകയാണ് സണ്ണി വെയ്ന്‍.ഷൈന്‍ ടോം ചാക്കോ,ജയപാലന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അടിത്തട്ട്.
കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിജോ ആന്റണി ആണ്.മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.ഷൈനും സണ്ണിയും മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാകും സിനിമയില്‍ എത്തുക.ഖൈസ് മില്ലനാണ് രചന. പപ്പിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നെസര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.നൗഫാല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തന്നെയാകും ചിത്രീകരണം.