Webdunia - Bharat's app for daily news and videos

Install App

നസ്രിയ നിര്‍മ്മാതാവാകുന്നു, ആദ്യചിത്രം അമല്‍ നീരദ് സംവിധാനം ചെയ്യും!

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (18:32 IST)
ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന നസ്രിയ ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്ത നസ്രിയ നിര്‍മ്മാതാവാകുന്നു എന്നതാണ്.
 
നസ്രിയ നിര്‍മ്മിക്കുന്ന ആദ്യചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനാകുന്നത്. ഈ ഓണത്തിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കത്തക്ക രീതിയില്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 
 
ഫഹദിന്‍റെ ഓണച്ചിത്രമായി പ്ലാന്‍ ചെയ്തിരുന്നത് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’ ആയിരുന്നു. എന്നാല്‍ ആ സിനിമ ക്രിസ്മസ് റിലീസായി ഇപ്പോള്‍ നീട്ടിവച്ചിരിക്കുകയാണ്. അതിനാല്‍ ഓണച്ചിത്രമായി അമല്‍ നീരദ് സിനിമ എത്തിക്കാനാണ് പരിപാടി.
 
നസ്രിയയ്ക്കൊപ്പം അമല്‍ നീരദും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയാണ്. ലിറ്റില്‍ സ്വയമ്പ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ‘പറവ’ എന്ന സിനിമയുടെ ക്യാമറ ലിറ്റില്‍ ആയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments