Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പലമുക്കിലെ വിശേഷങ്ങളുമായി ഗോകുല്‍ സുരേഷ്, പുത്തന്‍ പോസ്റ്റര്‍ പങ്കിട്ട് ടോവിനോ തോമസ്

അമ്പലമുക്കിലെ വിശേഷങ്ങളുമായി ഗോകുല്‍ സുരേഷ്, പുത്തന്‍ പോസ്റ്റര്‍ പങ്കിട്ട് ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, വ്യാഴം, 6 മെയ് 2021 (17:27 IST)
ഗോകുല്‍ സുരേഷിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'അമ്പലമുക്കിലെ വിശേഷങ്ങള്‍'. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. ഒരു പക്കാ നാട്ടിന്‍പുറത്തുകാരനായാണ് ഗോകുല്‍ വേഷമിടുന്നത്. ഒളിഞ്ഞു നിന്ന് മൊബൈല്‍ ക്യാമറയില്‍ എന്തോ പകര്‍ത്തുന്ന നടനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. പദ്മകുമാര്‍ എന്നാണ് ഗോകുലിന്റെ കഥാപാത്രത്തിന്റെ പേര്.
 
ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ഗണപതി, സുനില്‍ സുഗത, ഷാജു ശ്രീധര്‍, അസീസ്, ബിജുക്കുട്ടന്‍, ഷെഹിന്‍ സിദ്ധിഖ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഉമേഷ് കൃഷ്ണന്റെയാണ് കഥയും തിരക്കഥയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹാസിനിയുമായി ഗോസിപ്പ്, ഒടുവില്‍ മമ്മൂട്ടി സെറ്റിലേക്ക് എത്തിയത് ഭാര്യക്കൊപ്പം