Webdunia - Bharat's app for daily news and videos

Install App

ദുല്‍ക്കര്‍ ചിത്രത്തില്‍ അനുഷ്ക ഷെട്ടി!

Webdunia
വ്യാഴം, 22 ഫെബ്രുവരി 2018 (19:36 IST)
ദുല്‍ക്കര്‍ സല്‍മാനും അനുഷ്ക ഷെട്ടിയും ഒരുമിക്കുന്നു. ഉണ്ണി മുകുന്ദനും അനുഷ്കയും ഒരുമിച്ച ഭാഗ്‌മതി റിലീസായതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത. തെലുങ്ക് ചിത്രത്തിനായാണ് ദുല്‍ക്കറും അനുഷ്കയും ഒരുമിക്കുന്നത്.
 
ദുല്‍ക്കര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ‘മഹാനടി’യില്‍ തെലുങ്ക് സിനിമയിലെ ആദ്യ വനിതാസൂപ്പര്‍താരമായ ഭാനുമതിയായാണ് അനുഷ്ക ഷെട്ടി അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷ് സാവിത്രിയായും ദുല്‍ക്കര്‍ ജെമിനി ഗണേശനായും അഭിനയിക്കുന്നു.
 
നടി സാവിത്രിയുടെ ബയോപികാണ് മഹാനടി. സമാന്ത, ശാലിനി പാണ്ഡെ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായി. 
 
സാവിത്രിയും ജെമിനി ഗണേശനും തമ്മിലുള്ള ബന്ധമാണ് മഹാനടിയുടെ പ്രമേയം. ദുല്‍ക്കറിന് ഈ ചിത്രത്തില്‍ വ്യത്യസ്തമായ അനവധി ലുക്കുകളുണ്ട്.
 
തമിഴിലും തെലുങ്കിലുമായാണ് മഹാനടി പുറത്തിറങ്ങുന്നത്. മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കാനും പദ്ധതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

അടുത്ത ലേഖനം
Show comments