Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍‌ഹാസനും അനുഷ്‌ക ഷെട്ടിയും ഒരുമിക്കുന്നു - വേട്ടയാട് വിളയാട് 2 !

Anushka Shetty

സുബിന്‍ ജോഷി

, ബുധന്‍, 25 മാര്‍ച്ച് 2020 (18:49 IST)
തമിഴിലെ ക്ലാസിക് ത്രില്ലറായ വേട്ടയാട് വിളയാട് എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി കുറച്ചുനാളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. സംവിധായകൻ ഗൌതം വാസുദേവ് മേനോൻ ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് വേട്ടയാട് വിളയാട് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കമൽഹാസന് ആഗ്രഹമുണ്ടെങ്കില്‍ രണ്ടാം ഭാഗത്തിന് ചുക്കാന്‍ പിടിക്കുമെന്നാണ് സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം കമല്‍ഹാസനെ ഗൌതം മേനോന്‍ അദ്ദേഹത്തിന്‍റെ ഓഫീസിലെത്തി കാണുക കൂടി ചെയ്‌തതോടെ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂടി.
 
ഐസരി കെ ഗണേഷിന്റെ നേതൃത്വത്തിലുള്ള വേൽസ് ഇന്റർനാഷണൽ ‘വേട്ടയാട് വിളയാട് 2’ നിർമ്മിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നായികയായി അനുഷ്‌ക ഷെട്ടിയുടെ പേര് പ്രചരിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അനുഷ്‌കയ്‌ക്ക് തന്‍റെ ആദ്യ കമല്‍‌ഹാസന്‍ ചിത്രവും രണ്ടാമത്തെ ഗൌതം മേനോന്‍ ചിത്രവുമായിരിക്കും. ‘യെന്നൈ അറിന്താല്‍’ ആണ് അനുഷ്‌കയും ഗൌതം മേനോനും ഒരുമിച്ച ആദ്യ സിനിമ.
 
തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്‌തമായ പൊലീസ് ചിത്രങ്ങളിലൊന്നാണ് ‘വേട്ടയാട് വിളയാട്’. ഹോളിവുഡ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സ്റ്റൈലിഷ് സംവിധാനവും ഡിസിപി രാഘവൻ എന്ന കഥാപാത്രമായി കമൽഹാസന്റെ മികച്ച പെർഫോമൻസും ഈ സിനിമയെ സാധാരണ പൊലീസ് ചിത്രങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമൌലിയുടെ ‘ആര്‍ ആര്‍ ആര്‍’ വരുന്നു, മോഷന്‍ പോസ്റ്റര്‍ ഇതാ...