അര്‍ജുന്‍- നിക്കി ഗല്‍റാണി ചിത്രം വിരുന്ന് ഒരുങ്ങുകയാണ്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ ജനുവരി 21 മുതല്‍ തൊടുപുഴയില്‍ തുടങ്ങും. ഈരാറ്റുപേട്ടയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.
ഇനി 25 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. അതോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ്, ആശ ശരത്, അജുവര്‍ഗീസ്, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, സുധീര്‍, പോള്‍ താടിക്കാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ചിത്രം നിര്‍മ്മിക്കുന്നത്.