Webdunia - Bharat's app for daily news and videos

Install App

ഐ ജി ഗീത പ്രഭാകറായി വീണ്ടും ചുമതലയേറ്റ് ആശ ശരത്ത് !

കെ ആര്‍ അനൂപ്
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (16:03 IST)
വീണ്ടും ഐജി ഗീത പ്രഭാകർ ആയി ചുമതലയേൽക്കാൻ ഒരുങ്ങി ആശ ശരത്ത്. ദൃശ്യം 2ൻറെ ടീമിനൊപ്പം ചേരുന്നതിൻറെ സന്തോഷം നടി തന്നെയാണ് പങ്കുവെച്ചത്. ഷൂട്ടിങ്ങിന് മുമ്പ് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടിയെന്നും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഗീത പ്രഭാകർ എന്നും താരം പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
നിലവിലെ സാഹചര്യത്തിൽ കോവിഡ് നെഗറ്റീവ് കിട്ടിയാലേ ചിത്രത്തിൽ പ്രവർത്തിക്കാനാകൂ. കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രവും ആശ ശരത് പങ്കുവെച്ചു. തിങ്കളാഴ്ച്ച ദൃശ്യം 2ൻറെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചിരിന്നു.
 
മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്‌കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നീ വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആൻറണി പെരുമ്പാവൂരാണ്  നിർമ്മിക്കുന്നത്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായകൻ എഡിറ്റിങ്ങും അനില്‍ ജോണ്‍സണ്‍ സംഗീതവും നിര്‍വഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments