മലയാളത്തിൻറെ നടന വിസ്മയം മോഹൻലാൽ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ചാലും അദ്ദേഹത്തിൻറെ മംഗലശ്ശേരി നീലകണ്ഠൻ ജനങ്ങളുടെ മനസ്സിലെന്നും തലയുയർത്തി തന്നെ ഉണ്ടാകും. നീലകണ്ഠനെ പോലെ തന്നെ ഇന്നസെന്റിന്റെ വാര്യർ എന്ന കഥാപാത്രത്തെയും ആരാധകർക്ക് വലിയ ഇഷ്ടമാണ്. ദേവാസുരത്തിൽ വാര്യർ ആകാനായി ആദ്യം താൽപര്യമുണ്ടായിരുന്നില്ല എന്നാണ് ഇന്നസെൻറ് പറയുന്നത്.
മോഹൻലാൽ ആയിരുന്നു ഇന്നസെൻറിനോട് വാര്യരെ കുറച്ച് ആദ്യമായി പറഞ്ഞത്. നീലന്‍റെ സന്തതസഹചാരിയായ വാര്യർ ആകാൻ ഇന്നസെന്‍റിന് താൽപര്യമില്ലെന്ന് മനസ്സിലാക്കിയ മോഹൻലാൽ തന്നെ മുറിയിലേക്ക് വിളിപ്പിച്ചു എന്നാണ് ഇന്നസെൻറ് പറയുന്നത്.
"ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാല്‍ മതി" - മോഹൻലാൽ പറഞ്ഞു. എന്നിട്ട് ഒരു സ്ക്രിപ്റ്റ് തന്നെ ഏല്‍പ്പിച്ചുവെന്നാണ് ഇന്നസെൻറ് പറയുന്നത്.
അത് ദേവാസുരത്തിന്‍റെ തിരക്കഥയായിരുന്നു. സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ച ഇന്നസെന്‍റിന് വാര്യരെ വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ ദേവാസുരത്തിൽ വാര്യരായി അഭിനയിക്കാമെന്ന് മോഹൻലാലിനോട് ഇന്നസെൻറ് പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്നസെൻറ് മനസ്സുതുറന്നത്.
അങ്ങനെയാണ് മലയാളികൾ ആഘോഷമാക്കിയ 'ദേവാസുരം', 'രാവണപ്രഭു' എന്നീ സിനിമകളില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായി വാര്യര്‍ എത്തിയത്.