Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം തമിഴ് റീമേക്ക് പാപനാശത്തിന് 6 വയസ്സ്, രണ്ടാം ഭാഗം ഉടന്‍ ?

ദൃശ്യം തമിഴ് റീമേക്ക് പാപനാശത്തിന് 6 വയസ്സ്, രണ്ടാം ഭാഗം ഉടന്‍ ?

കെ ആര്‍ അനൂപ്

, ശനി, 3 ജൂലൈ 2021 (10:04 IST)
ദൃശ്യം തമിഴ് റീമേക്ക് റിലീസായി ഇന്നേക്ക് ആറു വര്‍ഷങ്ങള്‍ പിന്നിടുന്നു. ജൂലൈ 3 2015 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.സുഹൃത്തും നടനുമായ മോഹന്‍ലാലിന്റെ 'ദൃശ്യം'ലെ അഭിനയം കമല്‍ ഹാസനെ പാപനാശത്തിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ മലയാളം റീമേക്കുകളിലെ മികച്ച ചിത്രമായി മാറി. അതേസമയം രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ ചോദ്യം.
webdunia
 
ജിത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് റീമേക്ക് പൂര്‍ണ്ണമായും പുതിയ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.ചിത്രത്തില്‍ കമല്‍ ഹാസന്റെ മകളായി നിവേദ തോമസാണ് വേഷമിട്ടത്. ഗൗതമി, എസ്തര്‍ അനില്‍, ആശ ശരത്, കലാഭവന്‍ മണി തുടങ്ങിയവരാണ് ഈ ത്രില്ലറില്‍ അഭിനയിച്ചത്. റീമേക്കിലെ താരങ്ങള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. മോഹന്‍ലാലില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
webdunia
 
നിലവില്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും ആന്‍ അഗസ്റ്റിന്‍ 'ഉപേക്ഷിക്കാത്ത' കഥാപാത്രം; പ്രിയ സിനിമയെ കുറിച്ച് വാചാലയായി താരം