Webdunia - Bharat's app for daily news and videos

Install App

ഒറ്റക്കൊമ്പനിലെ കൊലകൊമ്പനാകാൻ ബിജുമേനോൻ !

കെ ആര്‍ അനൂപ്
ശനി, 30 ജനുവരി 2021 (10:23 IST)
സുരേഷ് ഗോപി മാസ് വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. ഒരു മരണമാസ് പാലാക്കാരൻ അച്ചായൻ ആയാണ് നടൻ എത്തുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. ബിജു മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന വിവരം അദ്ദേഹം അറിയിച്ചു. 'നോബിള്‍’ എന്നാണ് ബിജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
 
"വെൽക്കം ഓൺ ബോർഡ് ഡിയർ ബിജു മേനോൻ, താങ്കൾ ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം" - സുരേഷ് ഗോപി കുറിച്ചു. താരത്തിൻറെ പുതിയ ലുക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. കട്ടിമീശയിൽ കലിപ്പ് ലുക്കിലാണ് നടനെ കാണാനാകുന്നത്. അതിനാൽ തന്നെ ബിജുമേനോൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ചർച്ചകളും ആരാധകരുടെ ഭാഗത്തുനിന്ന് ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പനും കോശിയിലെ കഥാപാത്രം പോലെ തന്നെ നായകനൊപ്പം അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെ ആകും അദ്ദേഹം അവതരിപ്പിക്കുക എന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ സിനിമാപ്രേമികൾ പങ്കുവെക്കുന്നുണ്ട്.
 
ഏകദേശം 25 കോടിയോളം ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മുകേഷ്, സായ് കുമാർ, രഞ്ജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപി‌എസി ലളിത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രമുഖർ തന്നെയാണ്. ‘പുലിമുരുകൻ’ ഛായാഗ്രഹകൻ ഷാജി കുമാർ ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യും. ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ഒറ്റക്കൊമ്പന് വേണ്ടി സംഗീതമൊരുക്കുന്നു.
 
ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പാല, കൊച്ചി, ബെംഗളൂരു, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments