Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍വതിയുടെ 2 സിനിമകള്‍ ഫെബ്രുവരിയില്‍ റിലീസ് !

പാര്‍വതിയുടെ 2 സിനിമകള്‍ ഫെബ്രുവരിയില്‍ റിലീസ് !

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ജനുവരി 2021 (21:40 IST)
ലോക്ക് ഡൗണിന് ശേഷം നടി പാർവതി തിരുവോത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഒരേ സമയത്ത് റിലീസിനെത്തുന്നത്. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം ഫെബ്രുവരി 26ന് റിലീസ് ചെയ്യും. ബിജു മേനോൻ-പാർവതി തിരുവോത്ത് ചിത്രവും ഇതേ സമയത്ത് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ആദ്യം റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഷറഫുദ്ദീനും സൈജു കുറുപ്പും ആര്യ സലീമും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
 
പാർവ്വതിയും ഷറഫുദ്ദീനും ദമ്പതികളായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വിവരം. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ഇവരുടെ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. 
 
അതേസമയം വർത്തമാനം എന്ന ചിത്രത്തിൽ കേരളത്തിൽനിന്ന് വിദ്യാഭ്യാസത്തിനായി ഡൽഹിയിലേക്ക് എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ദിക്ക്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിന് നായിക നയന്‍‌സ്, പ്രേമത്തിന് ശേഷം അല്‍‌ഫോണ്‍‌സ് പുത്രന്‍റെ പാട്ട് !