മമ്മൂട്ടിക്ക് നായിക ബോളിവുഡില്‍ നിന്ന് പറന്നുവരുന്നു!

Webdunia
ശനി, 28 ഏപ്രില്‍ 2018 (15:48 IST)
സ്ഥിരം മുഖങ്ങളെ ഒഴിച്ചുനിര്‍ത്തി മറ്റ് ഭാഷകളില്‍ നിന്ന് താരങ്ങളെ കൊണ്ടുവന്ന് പുതുമ സൃഷ്ടിക്കുന്ന രീതി മലയാളത്തില്‍ സ്ഥിരമായി കണ്ടുവരുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നായിക എത്തുന്നത് ബോളിവുഡില്‍ നിന്നാണ് എന്നതാണ് പുതിയ വാര്‍ത്ത.
 
‘മാമാങ്കം’ എന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ ബോളിവുഡ് നായിക പ്രചി ദേശായ് ആണ് മമ്മൂട്ടിക്ക് നായികയാകുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ മേയ് 10ന് ആരംഭിക്കുകയാണ്. റോക്ക് ഓണ്‍, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, അസ്‌ഹര്‍ തുടങ്ങി ഒട്ടേറെ മികച്ച ഹിന്ദിച്ചിത്രങ്ങളിലെ നായികയായിരുന്ന പ്രചി ദേശായ് ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രമാണ് മാമാങ്കം.
 
കളരിപ്പയറ്റ് ഉള്‍പ്പടെയുള്ള ആയോധനമുറകള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ പ്രാപ്തയായ നായികയെയാണ് സംവിധായകന്‍ സജീവ് പിള്ള തേടിക്കൊണ്ടിരുന്നത്. ആ അന്വേഷണമാണ് ഒടുവില്‍ പ്രചി ദേശായിയില്‍ അവസാനിച്ചത്. 
 
മമ്മൂട്ടി സാമൂതിരി കാലത്തെ ചാവേറായി അഭിനയിക്കുന്ന മാമാങ്കം 50 കോടിയിലധികം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

അടുത്ത ലേഖനം
Show comments