Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ ധ്യാന്‍ ശ്രീനിവാസന്‍, പുതിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 21ന്

പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ ധ്യാന്‍ ശ്രീനിവാസന്‍, പുതിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 21ന്

കെ ആര്‍ അനൂപ്

, വെള്ളി, 19 ഫെബ്രുവരി 2021 (18:10 IST)
പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ ധ്യാന്‍ ശ്രീനിവാസന്‍. സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും നടന്‍ എത്തുന്നത്. പേരിടാത്ത ചിത്രം ഒരു പക്കാ ത്രില്ലറാണ്.ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ധ്യാന്‍ ചിത്രത്തില്‍ എത്തുന്നത്. ഈ കഥാപാത്രത്തിനായി നടന്‍ ശരീരഭാരം കുറച്ചു.ഷൂട്ടിംഗ് ഫെബ്രുവരി 21ന് എറണാകുളത്ത് ആരംഭിക്കും.
 
ഇന്ദ്രന്‍സ്, ഡോ. റോണി ഡേവിഡ്, ജോണി ആന്റണി, അംബിക, ശ്രീവിദ്യ, ആതിര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ സാഗര്‍ തന്നെയാണ്.
 നിരവധി ചിത്രങ്ങളാണ് ധ്യാന്‍ ശ്രീനിവാസന്റെ മുമ്പിലുള്ളത്. '9 എം.എം',പ്രകാശന്‍ പറക്കാട്ടെ,പൗഡര്‍ സിന്‍സ് 1905,കോടീശ്വരന്മാരുടെ ഖാലി പഴ്‌സ് എന്നീ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്', നന്ദി അറിയിച്ച് ആശ ശരത്