Webdunia - Bharat's app for daily news and videos

Install App

പ്രതിസന്ധിയിലും തളരാതെ ദിലീപ്, രാമലീല ഇനിയും ആവര്‍ത്തിക്കും; അടുത്ത പടം റെഡി!

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (15:29 IST)
പ്രതിസന്ധികളില്‍ തളരാത്ത ഒരു പോരാളിയെ നിങ്ങള്‍ക്ക് ദിലീപില്‍ കാണാം. ജീവിതത്തെ ആകെ ഉലച്ചുകളയുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും അതില്‍ തളരാതെ വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കുകയാണ് ജനപ്രിയനായകന്‍.
 
രാമലീല നേടിയ വമ്പന്‍ വിജയത്തിന് ശേഷം ദിലീപിന്‍റെ അടുത്ത സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവം’ എന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീപിന്‍റെ പുതിയ രൂപഭാവങ്ങള്‍ പ്രതീക്ഷിക്കാം.
 
ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഉടന്‍ തേനിയില്‍ ആരംഭിക്കും. അടുത്തിടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. തമിഴ് യുവതാരം സിദ്ദാര്‍ത്ഥ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയായിരിക്കും കമ്മാരസംഭവം.
 
ചെന്നൈ ഷെഡ്യൂളില്‍ സിദ്ദാര്‍ത്ഥും ഉണ്ടായിരുന്നു. തേനിയിലെ ഷൂട്ടിംഗിലും സിദ്ദാര്‍ത്ഥ് എത്തുന്നുണ്ട്. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
നമിത പ്രമോദ് നായികയാകുന്ന സിനിമയില്‍ ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, സിദ്ദിക്ക്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും അഭിനയിക്കുന്നു.
 
രാമലീലയുടെ തകര്‍പ്പന്‍ വിജയം കമ്മാരസംഭവത്തേക്കുറിച്ചുള്ള പ്രതീക്ഷയും ഇരട്ടിയാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ വന്‍ ഹിറ്റുകളിലൊന്നായി കമ്മാരസംഭവം മാറുമെന്ന് ആഗ്രഹിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkidakam: കര്‍ക്കടക മാസം പിറന്നു; ഇനി രാമായണകാലം

Kerala Weather Live Updates, July 17: ഇടവേളയില്ലാതെ പെരുമഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രത വേണം

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments