Webdunia - Bharat's app for daily news and videos

Install App

‘ആടുജീവിതം‘- ആരാധകർക്ക് നിരാശ, നിലപാട് വ്യക്തമാക്കി ബ്ലസി

ബ്ലെസിയുടെ മാസ്റ്റര്‍പീസിനെന്തു പറ്റി?

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:42 IST)
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ 'ആടുജീവിത'ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലെസി അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു. 
 
ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ബ്ലസി പറയുന്നു.
 
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്‍ട്ട്. ജോലി തേടി ഗൾഫിൽ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്. 
 
സിനിമയുടെ മികവിനായി ഏതു തരത്തിലുമുള്ള റിസ്ക്കുകൾ ഏറ്റെടുക്കുന്നയാളാണ് പൃഥ്വിരാജ്. പൃഥ്വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും ചിത്രം. അമല പോൾ ആണ് ചിത്രത്തിലെ നായിക.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments