Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിക്കുകയാണ്, ദുൽഖറിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്: സോനം കപൂർ

ദുൽഖർ സൽമാൻ
, ചൊവ്വ, 28 ഓഗസ്റ്റ് 2018 (11:29 IST)
കർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ ബോളിവുഡിലേക്ക് അരങ്ങേറിയത്. മികച്ച പ്രതികരണവുമായി ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ‘ദി സോയാഫാക്ടർ’ ചിത്രീകരണം തുടങ്ങാൻ കാത്തിരിക്കുകയാണ്.
 
ഇപ്പോഴിതാ, ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്‍ പങ്കു വെക്കുകയാണ് സോനം. ട്വിറ്ററിലൂടെയാണ് നടി തന്റെ സന്തോഷമറിയിച്ചത്. ട്വീറ്റിന് ‘ഞാനും അങ്ങനെത്തന്നെ’ എന്നു ദുല്‍ഖര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
 
കര്‍വാനില്‍ ദുല്‍ഖറിന്റെ പൂര്‍വ കാമുകിയായി വേഷമിട്ട കൃതി ഖര്‍ബന്ദയും താരത്തിന്റെ മറ്റൊരു ആരാധികയാണ്. അഞ്ചു മിനിറ്റ് ദൈര്‍ഘ്യം  മാത്രമുള്ള ചെറിയ വേഷമാണ് കാര്‍വാനില്‍ ചെയ്തത്. തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്ലാബ്സ് ഫിലിംസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. 
 
1983ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ വര്‍ഷം ജനിച്ച സോയ എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് നോവലിലെ കഥ പുരോഗമിക്കുന്നത്. സോയ ജനിച്ചതു കൊണ്ടാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. അതു കൊണ്ട് 2010 ലെ ലോകകപ്പിനും സോയയുടെ സഹായം നേടാന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് രണ്ടുംകൽപ്പിച്ചുള്ള വരവുതന്നെ; ജയിക്കാനായി ജനിച്ചവൻ മധുരരാജ!