ഞാനാരാ അത് ശരിയല്ലെന്ന് പറയാൻ? ദിലീപിന് കട്ട സപ്പോർട്ടുമായി മഡോണ!

എനിക്കറിയാവുന്ന ദിലീപേട്ടൻ ഡീസന്റാണ്: തുറന്നു പറഞ്ഞ് മഡോണ

ചൊവ്വ, 28 ഓഗസ്റ്റ് 2018 (12:33 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നായികയാണ് മഡോണ സെബാസ്റ്റ്യൻ. തമിഴിലും തെലുങ്കിലും ഇതിനോടകം നിരവധി സിനിമകൾ ചെയ്ത മഡോണ കിങ് ലയർ, ഇബിലീസ് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 
 
ആസിഫ് അലി നായകനായ ഇബിലീസ് ഇപ്പോഴും പ്രദർശനം തുടരുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നു. അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തിയതെന്നും ലൈഫിൽ കുറേ മാറ്റങ്ങളൊക്കെ വന്നുവെന്നും നടി പറയുന്നു. 
 
കിങ് ലയറിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും നടൻ ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും മഡോണ വ്യക്തമായി പറയുന്നുണ്ട്. വിവാദങ്ങളില്‍ പ്രതികരിക്കാത്തത്, എനിക്കൊരു കാര്യത്തേക്കുറിച്ച് പ്രതികരിക്കണമെങ്കില്‍ നൂറു ശതമാനം വിവരങ്ങളും വേണം. അല്ലെങ്കില്‍ അതു നീതിയല്ല. ഞാനാരാ അതു ശരിയല്ലെന്നു പറയാന്‍. എന്റെ കൂടെ ജോലി ചെയ്തിരുന്ന ദിലീപേട്ടന്‍ നല്ല ആളായിരുന്നു. ഡീസന്റായിരുന്നു. വളരെ ഉത്തരവാദിത്വമുളള ആളായിരുന്നു.- മഡോണ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാത്തിരിക്കുകയാണ്, ദുൽഖറിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്: സോനം കപൂർ