Webdunia - Bharat's app for daily news and videos

Install App

ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം'മാനാട്' ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍ വെങ്കട് പ്രഭു

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (15:28 IST)
ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ടീമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'മാനാട്'.തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു.
 
അവസാന ഷെഡ്യൂള്‍ മാത്രമാണ് ടീമിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ജനക്കൂട്ടത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. 12 മുതല്‍ 15 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രീകരണം പുനരാരംഭിച്ചിട്ടില്ല.ചിത്രീകരണം പൂര്‍ത്തിയായാല്‍ റിലീസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും വെങ്കട് പ്രഭു പറഞ്ഞു.
 
തമിഴിന് പുറമേയുള്ള മറ്റ് നാല് ഭാഷകളില്‍ മാനാട് എന്ന ടൈറ്റില്‍ 'റിവൈന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 
റിവൈന്‍ഡ് ചെയ്ത വിഷ്വലുകളാണ് അടുത്തിടെ റിലീസ് ചെയ്ത ടീസറില്‍ കാണാനായത്. ഇതൊരു സാധാരണ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും, ഇതില്‍ സമയത്തിനും ഒരു റോള്‍ ഉണ്ട്. എസ്ജെ സൂര്യയാണ് വില്ലന്‍ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments