Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയന്റെ ഗതിയാകില്ല, മാമാങ്കം ഒരു പ്രോമിസിംങ് സിനിമ തന്നെ!

ഒടിയന്റെ ഗതിയാകില്ല, മാമാങ്കം ഒരു പ്രോമിസിംങ് സിനിമ തന്നെ!
, വെള്ളി, 4 ജനുവരി 2019 (15:41 IST)
എണ്ണിയാലൊടുങ്ങാത്തത്ര സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കവും ഉണ്ട്. വൻ വാഗ്ദാനങ്ങളൊന്നും അണിയറ പ്രവർത്തകർ നൽകുന്നില്ലെങ്കിലും പ്രതീക്ഷിക്കാവുന്നതിലും ഉയരത്തിൽ ചിത്രം എത്തുമെന്നാണ് സൂചന.
 
മോഹൻലാൽ - ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ പിറന്ന ഒടിയന്റെ പാഠമുൾക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ ഇപ്പോൾ. അമിത പ്രതിക്ഷകൾ നൽകിയാൽ പ്രേക്ഷകരുടെ ഇഷ്ടത്തിനും പ്രതീക്ഷയ്ക്കും ഒത്ത് ഉയരാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലോ എന്ന ഭയം ഇപ്പോൾ സിനിമാപ്രവർത്തകർക്കുണ്ട്. അതിനാൽ തന്നെ മാമാങ്കം വലിയ സംഭവമാണെന്നൊന്നും ആരും വാദിക്കുന്നില്ല.
 
മംഗാലപുരത്ത് വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. ആദ്യ ഘട്ട ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയിലേക്ക് ഉണ്ണി മുകുന്ദന്‍ വരുന്നതിനെക്കുറിച്ച് താനറിഞ്ഞില്ലെന്നും അത്തരത്തിലൊരു ചര്‍ച്ചയും താനുമായി നടത്തിയിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു. 
 
മാമാങ്കത്തില്‍ നിന്നും സംവിധായകനെ മാറ്റുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. വര്‍ഷങ്ങളോളം ഗവേഷണം നടത്തിയതിന് ശേഷമാണ് സംവിധായകന്‍ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.  ആദ്യ ഘട്ട ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സംവിധായകനെ മാറ്റിയേക്കുമെന്നും പകരം മറ്റൊരാളെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ്: മോഹൻലാൽ പറയുന്നു