Webdunia - Bharat's app for daily news and videos

Install App

ദുൽഖറും പാർവതിയും മണിരത്‌നത്തിനൊപ്പം ?

കെ ആര്‍ അനൂപ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (15:45 IST)
ഒമ്പത് ഭാഗങ്ങളുള്ള ആന്തോളജി വെബ് സീരീസ് സംവിധായകൻ മണിരത്നം നിർമ്മിക്കുന്നുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'നവരസ' എന്നു പേരു നൽകിയിട്ടുള്ള സീരീസിലെ അഭിനേതാക്കളെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദുൽഖർ സൽമാനും പാർവതി തിരുവോത്തും ഇതിൻറെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.
 
പാർവതി തിരുവോത്തും നടൻ സിദ്ധാർത്ഥും രതിന്ദ്രൻ പ്രസാദ് സംവിധാനം ചെയ്യുന്ന ഭാഗത്തിലും ദുൽഖർ സൽമാൻ പൊൻറാം സംവിധാനം ചെയ്യുന്ന ഭാഗത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജയ്, സ്നേഹ, വിജയ് സേതുപതി, സൂര്യ, അരവിന്ദ് സ്വാമി എന്നിവരും സീരീസിൽ അഭിനയിക്കുന്നുണ്ട്.
 
മണിരത്നം, ഗൗതം മേനോൻ, കെ വി ആനന്ദ്, കാർത്തിക് നരേൻ, രതിന്ദ്രൻ പ്രസാദ്, പൊൻറാം, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് എന്നിവരാണ് ആന്തോളജി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. 
 
തുടക്കത്തിൽ നവരസ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്, ഇപ്പോൾ ഈ സീരീസ് നെറ്റ്ഫ്ലിക്സിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments