Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ഒരു ഫിലിം റിലീസ് പോലെയായിരുന്നു", മമ്മൂട്ടിയുടെ വർക്കൗട്ട് ചിത്രത്തെക്കുറിച്ച് ദുൽഖർ സൽമാൻ

കെ ആര്‍ അനൂപ്

, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (13:19 IST)
മമ്മൂട്ടിയുടെ വർക്ക് ഔട്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതായിരുന്നു. ചിത്രങ്ങൾ സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തിരുന്നു. ഫോട്ടോ എടുത്തപ്പോൾ വീട്ടിൽ എല്ലാവർക്കും സന്തോഷമായെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. 
 
ചിത്രം ക്ലിക്കു ചെയ്തപ്പോൾ അദ്ദേഹം ഞങ്ങൾക്ക് അത് കാണിച്ചു തന്നിരുന്നു. ഫോട്ടോ കണ്ട ഒരു നിമിഷം ഞങ്ങളെല്ലാവരും ആശ്ചര്യപ്പെട്ടു. സ്ഥിരമായി അദ്ദേഹം  വർക്കൗട്ട് ചെയ്യാറുണ്ട്. ഫിറ്റ്നസ്, ജിം, ഡയറ്റ് എന്നിവയിൽ എല്ലായ്പ്പോഴും ശ്രദ്ധാലുവാണ്. അമ്മയും സഹോദരിയും ഭാര്യയും എല്ലാവരും അദ്ദേഹം ഈ ഫോട്ടോയിൽ അദ്ദേഹത്തെ കാണാൻ ഭയങ്കര ഭംഗി ഉണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ ചിത്രം പോസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷേ ഒരിക്കലും ഫോട്ടോ ഇത്ര വലിയ തരംഗമാകുമെന്ന് കരുതിയില്ല. 
 
അദ്ദേഹത്തിൻറെ ഒരു ഫോട്ടോ പോലും ഇത്രയധികം ആളുകൾ സ്നേഹിക്കുന്നത് കാണുമ്പോൾ വല്ലാത്ത  സന്തോഷം ആയി. മാത്രമല്ല ഇത് ഒരു ഫിലിം റിലീസ് പോലെയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസ്സ് തുറന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു