തെരഞ്ഞെടുപ്പ് ചൂടിനിടെ സഹപാഠികളുടെ സംഗമം; ദുൽഖറിനെ തേടി ഹൈബി വീട്ടിലെത്തി

ടോക്ക് എച്ച് പബ്ലിക്ക് സ്ക്കൂളിൽ സഹപാഠികളായിരുന്നു ഹൈബി ഈഡനും ദുൽഖൽ സൽമാനും.

വെള്ളി, 19 ഏപ്രില്‍ 2019 (11:18 IST)
തെരഞ്ഞെടുപ്പ് ചൂടിനിടെ നടൻ മമ്മൂട്ടിയുടെ വീട്ടിലേക്ക് അപ്രതീക്ഷിത അതിഥിയെത്തി. സഹപാഠിയെ തേടിയായിരുന്നു അതിഥിയുടെ സന്ദർശനം. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനാണ് മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി കടന്നു വന്നത്.
 
മമ്മൂട്ടിയും മകൻ ദുൽഖൽ സൽമാനും വീട്ടിൽ ഉണ്ടായിരുന്നു. ഇരുവരുമായി സംസാരിച്ച ഹൈബി വോട്ടും അഭ്യർത്ഥിച്ചാണ് മടങ്ങിയത്. ടോക്ക് എച്ച് പബ്ലിക്ക് സ്ക്കൂളിൽ സഹപാഠികളായിരുന്നു ഹൈബി ഈഡനും ദുൽഖൽ സൽമാനും.
 
എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഹൈബിയുടെ പ്രചാരണം അവസാന ലാപ്പിലാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പേര് ഷാഹി തരൂർ, പാർട്ടി ഇന്ത്യൻ നാഷണ കോൺഗ്രസ്; ശശി തരൂരിന്റെ സത്യവാങ്മൂലത്തിൽ അക്ഷരത്തെറ്റുകളുടെ 'അതിപ്രസരം'