‘കുറുപ്പ്’; പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍; ചിത്രീകരണം ആരംഭിച്ചു

ഇപ്പോള്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കു വെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്ന കാര്യം അറിയിച്ചത്.

Webdunia
തിങ്കള്‍, 27 മെയ് 2019 (09:35 IST)
ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധായകന്‍ ചെയ്യുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു.കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ഈ സിനിമയുടെ പോസ്റ്റര്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ പുറത്തു വന്നിരുന്നു എങ്കിലും പിന്നീട് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കു വെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്ന കാര്യം അറിയിച്ചത്.
 
സിനിമയുടെ അണിയപ്രവര്‍ത്തകരുടേയും മറ്റ് കഥാപാത്രങ്ങളേയും ഉടന്‍ പുറത്തു വിടുമെന്നും സംവിധായകന്‍ പറയുന്നു. ‘ഓരോ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. കുറുപ്പ് എന്ന ഞങ്ങളുടെ ചിത്രം നിങ്ങള്‍ കാത്തിരിക്കുന്നത് പോലെ, ഞങ്ങളും കാത്തിരിക്കുക ആയിരുന്നു. ഏകദേശം അഞ്ച് വര്‍ഷത്തോളം ഉള്ള ഞങ്ങളുടെ തയ്യാറെടുപ്പിന്റെ ദൃശ്യ രൂപം നിങ്ങളിലേക് എത്തിക്കാന്‍. അതിനിനി അധികനാള്‍ കാത്തിരിക്കേണ്ട. കുറുപ്പ് തുടങ്ങുകയാണ് …. എല്ലാ കാത്തിരിപ്പുകള്‍ക്കും അവസാനം കുറിച്ചുകൊണ്ട്.അപ്പൊ തുടങ്ങുകയല്ലേ സൈമ ? ഇതിനൊപ്പം പ്രിയസുഹൃത്ത് ഡിസൈന്‍ ചെയ്ത ഫാന്‍ മെയ്ഡ് പോസ്റ്റര്‍ കൂടെ നിങ്ങള്‍ക്കായി ഷെയര്‍ ചെയുന്നു’- ശ്രീനാഥിന്റെ പോസ്റ്റില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ അറസ്റ്റില്‍; കൊലപാതക കാരണം മാനസിക വിഭ്രാന്തി

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

അടുത്ത ലേഖനം
Show comments