59ന്റെ നിറവിൽ മോഹൻലാൽ, ആശംസ അറിയിച്ച് മമ്മൂട്ടിയും ദുൽഖറും!

ചൊവ്വ, 21 മെയ് 2019 (15:50 IST)
മോഹൻലാലിന്റെ 59ആം പിറന്നാളാണിന്ന്. ഈ പിറന്നാൾ ദിനത്തിൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് കടക്കുകയാണ് താരം. ബാറോസിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി മലയാളത്തിലെ നിരവധി പേരാണ് രംഗത്തെത്തിയത്. 
 

മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അനു സിതാര, ജയസൂര്യ, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ പിറന്നാൾ ആശംസ അറിയിച്ച് കഴിഞ്ഞു. 
 

മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. ബറോസ് എന്ന ത്രീഡി സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ് ലാൽ. 
 

അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു.കുട്ടികള്‍ അടക്കം മികച്ച നടന്‍മാരെ വേണമെന്നും ഇവരില്‍ മിക്കവരും വിദേശികളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ജിജോ നവോദയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നറിയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി വന്നാല്‍ ആളുകൂടാത്ത ഒരു സ്ഥലം ഭൂമിയില്‍ ഉണ്ടോ?!