Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎസ് ഓഫീസര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ സല്‍മാന്‍, സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുന്നു

ഐപിഎസ് ഓഫീസര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ സല്‍മാന്‍, സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ശനി, 13 മാര്‍ച്ച് 2021 (11:06 IST)
ദുല്‍ഖര്‍ സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. ഐപിഎസ് ഓഫീസറായി നടന്‍ എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയിലെ ക്യാരറ്ററിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് സല്യൂട്ടില്‍ നടന്‍ അവതരിപ്പിക്കുന്നത്.
 
സൈഫ് അലിഖാന്റെ കോക് ഡെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ഡയാന പെന്റിയാണ് നായിക.മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. വേഫറെര്‍ ഫിലിമ്സ് നിര്‍മ്മിക്കുന്ന സല്യൂട്ടിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദി പ്രീസ്റ്റിന്റെ വിജയത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ !