Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിപ്പിക്കാന്‍ കുഞ്ചാക്കോബോബനും ജയസൂര്യയും വീണ്ടുമെത്തുന്നു,'എന്താടാ സജി' ചിത്രീകരണം ആരംഭിച്ചു

ചിരിപ്പിക്കാന്‍ കുഞ്ചാക്കോബോബനും ജയസൂര്യയും വീണ്ടുമെത്തുന്നു,'എന്താടാ സജി' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

, വെള്ളി, 1 ഏപ്രില്‍ 2022 (12:04 IST)
കുഞ്ചാക്കോബോബന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്. രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ തിരക്കിലായിരുന്നു ചാക്കോച്ചന്‍. ഇപ്പോഴിതാ നടന്റെ പുതിയ ചിത്രമായ എന്താടാ സജി ചിത്രീകരണം ആരംഭിച്ചു.
 
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. സജിയായി കുഞ്ചാക്കോ ബോബന്‍ വേഷമിടും എന്നാണ് കേള്‍ക്കുന്നത്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 
 
ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്101 സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കച്ചാ ബതാം പാടി വൈറലായ പുള്ളിക്കാരന്റെ വേഷം',ദേവിചന്ദനയുമായി ഒരു റിഹേഴ്‌സല്‍, വീഡിയോയുമായി കണ്ണന്‍ സാഗര്‍