Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധർമജൻ ബോൾഗാട്ടി ഇനി ക്യാമറക്കു പിന്നിലും താരമാകും

ധർമജൻ ബോൾഗാട്ടി ഇനി ക്യാമറക്കു പിന്നിലും താരമാകും
, വെള്ളി, 23 മാര്‍ച്ച് 2018 (16:48 IST)
ടെലിവിഷനിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ ധർമജൻ ബോൾഗാട്ടി ഇനിമുതൽ സിനിമ പ്രൊഡ്യൂസർ കൂടിയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ എന്നീ സിനിമകൾക്ക് ശേഷം വിഷ്ണൂ ഉണ്ണികൃഷ്ണനും ധർമജനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലൂടെ സിനിമ നിർമ്മാണ മേഖലയിലേക്ക് കാലെടുത്തു വക്കുകയാണ് ധർമ്മജൻ. 
 
ചിത്രത്തിന്റെ പൂജയിൽ കേരള സംസ്ഥാന പുരസ്കാരങ്ങളിൽ  മികച്ച നടനായ ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന ടെക്നീഷ്യന്മാരും ചേർന്ന് ഭദ്ര ദീപം തെളിയിച്ചു.
 
ജയഗോപാൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ അർ ബിനുരാജാണ്. ഷാജി കൈലാസ്, ദീപൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള ബിനുരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
 
ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമ്മജൻ ബോൾഗട്ടിക്കൊപ്പം മധു തച്ചേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, മഞ്ജുപിള്ള, ബിജുക്കുട്ടൻ  എന്നിവരെ കൂടാതെ നാല് പുതുമുഖ നായികമാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ആണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സസ്പെൻസുകൾ ബാക്കിവച്ച് രാജമൗലി അടുത്ത സിനിമയിലെ താരങ്ങളെ പ്രഖ്യാപിച്ചു!