Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൗതം കാര്‍ത്തിക്കിന്റെ 'ആനന്ദം വിളയാടും വീട്' റിലീസിനൊരുങ്ങുന്നു,ടീസര്‍

ഗൗതം കാര്‍ത്തിക്കിന്റെ 'ആനന്ദം വിളയാടും വീട്' റിലീസിനൊരുങ്ങുന്നു,ടീസര്‍

കെ ആര്‍ അനൂപ്

, ശനി, 25 സെപ്‌റ്റംബര്‍ 2021 (14:56 IST)
നടന്‍ ഗൗതം കാര്‍ത്തിക്കിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'ആനന്ദം വിളയാടും വീട്'.നന്ദ പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു.
നടന്മാരായ ആര്യ, അശോക് സെല്‍വന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.
 
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും. നവംബറില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.
രണ്ട് മിനിറ്റിനടുത്തുള്ള ടീസര്‍ ഒരു സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടൈനര്‍ വാഗ്ദാനം ചെയ്യുന്നു. ശിവാത്മിക രാജശേഖര്‍ ആണ് നായിക. ശരവണന്‍, മൊട്ട രാജേന്ദ്രന്‍, ഡാനിയല്‍ ബാലാജി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ 'ഭ്രമം'ത്തില്‍ ശങ്കറും മേനകയും,ടീസര്‍