'ഗോള്‍ഡ്' പ്രഖ്യാപിച്ചതു മുതല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാല്‍ പുതിയ അപ്‌ഡേറ്റ് വൈകാതെ തന്നെ എത്തുമെന്ന് പൃഥ്വിരാജ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് പൃഥ്വിരാജ് അറിയിച്ചു.
പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് നിര്‍മ്മിച്ചത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.