Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിനൊരുങ്ങി ഹെലന്‍ തമിഴ് റീമേക്ക്,'അന്‍പിര്‍ക്കിനിയാള്‍' ട്രെയിലര്‍ എത്തി

റിലീസിനൊരുങ്ങി ഹെലന്‍ തമിഴ് റീമേക്ക്,'അന്‍പിര്‍ക്കിനിയാള്‍' ട്രെയിലര്‍ എത്തി

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഫെബ്രുവരി 2021 (11:11 IST)
'ഹെലന്‍' തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.'അന്‍പിര്‍ക്കിനിയാള്‍' എന്നാണ് തമിഴ് പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കീര്‍ത്തി ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീര്‍ത്തി തമിഴില്‍ ചെയ്യുന്നത്. അച്ഛനായി അരുണ്‍ പാണ്ഡ്യനാണ് എത്തുന്നത്. ഈ വേഷം മലയാളത്തില്‍ ചെയ്തത് ലാല്‍ ആണ്.
  
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടി ചെറിയ മാറ്റങ്ങള്‍ വരുത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.ഹെലന്‍' ഒരു അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്.ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്.ജാന്‍വി കപൂര്‍ ഹിന്ദിയിലും അനുപമ പരമേശ്വരന്‍ തെലുങ്കിലും അന്നയുടെ വേഷം ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഷ്‌കളങ്കനാണ് ഈ ജയകൃഷ്ണന്‍, 'മേപ്പടിയാന്‍' വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍