Select Your Language

Notifications

webdunia
webdunia
webdunia
webdunia

മജീഷ്യനായി ആസിഫ് അലി,ഹൗഡിനി ചിത്രീകരണം പൂര്‍ത്തിയായി

Houdini  movieUdaipur Prajesh Sen G Asif Ali

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (11:11 IST)
ആസിഫ് അലിയെ നായകനാക്കി ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൗഡിനി - ദി കിംഗ് ഓഫ് മാജിക്' .ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി.കോഴിക്കോട്ടും രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായി ചിത്രീകരണം. 
 
മജീഷ്യന്‍ അനന്തന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങി തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ബിജിപാലിന്റേതാണ് സംഗീതം. 
ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍. റായുടെ നിര്‍മ്മാണക്കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ്മ മീഡിയാ ആന്റ് എന്റര്‍ടെയിന്‍മെന്റ്‌സിനൊപ്പം ഷൈലേഷ്. ആര്‍. സിങ്ങും പ്രജേഷ് സെന്‍ മൂവി ക്ലബ്ബും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്,എഡിറ്റര്‍: ബിജിത്ത് ബാല,സൗണ്ട് ഡിസൈനര്‍: അരുണ്‍ രാമവര്‍മ കലാസംവിധാനം:ത്യാഗു തവനൂര്‍ , ഗിരീഷ് മാരാര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. അബ്ദുള്‍ റഷീദ് മേക്കപ്പ്, അഫ്രീന്‍ കല്ലാന്‍ വസ്ത്രാലങ്കാരം ലിബിസണ്‍ ഗോപി ഫോട്ടോഗ്രാഫര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 തവണ ശ്രമിച്ചു, രണ്ടു വയസ്സുകാരന്‍ ഒടുവില്‍ അവന്റെ ലക്ഷ്യത്തിലെത്തി, വീഡിയോ കാണാം