Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദിന് ആയിരുന്നില്ല ആ ഹിറ്റ് കിട്ടേണ്ടിയിരുന്നത്, മിസ്സാക്കിയത് നിവിൻ പോളി!

How fahad fasil became pachu

നിഹാരിക കെ എസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:54 IST)
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ഹിറ്റായ ചിത്രം ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഫഹദ് ഫാസിൽ ആയിരുന്നു പാച്ചുവായി അഭിനയിച്ചത്. ഫഹദിന്റെ മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു ഈ ചിത്രം. എന്നാൽ, അഖിൽ-ഫഹദ് കൂട്ടുകെട്ടായിരുന്നില്ല യാഥാർഥ്യത്തിൽ പ്ലാൻ ചെയ്തത്. നിവിൻ പോളിയെ നായകനാക്കി പാച്ചു സംവിധാനം ചെയ്യാനായിരുന്നു അഖിലിന്റെ തീരുമാനം. നിവിൻ പോളിയിൽ നിന്നും ഫഹദിലേക്കെത്തിയ കഥ പറയുകയാണ് അഖിൽ സത്യൻ.
 
നിവിൻ പോളിയിൽ നിന്നുമാണ് തനിക്ക് പാച്ചുവിന്റെ ഐഡിയ ഉണ്ടായതെന്ന് അഖിൽ പറയുന്നു. തുറമുഖം അടക്കമുള്ള ചിത്രങ്ങളുടെ തിരക്ക് മൂലം നിവിൻ പോളി ഈ ചിത്രത്തിൽ നിന്നും പുറത്താവുകയായിരുന്നു. നിവിന് സമയമില്ലാതെ ആയതിനെ തുടർന്നാണ് ചിത്രം ഫഹദ് ഫാസിലിലേക്ക് എത്തിയതെന്നാണ് അഖിൽ വ്യക്തമാക്കുന്നത്. ദി ഫോറത്തിനോടായിരുന്നു അഖിലിന്റെ വെളിപ്പെടുത്തൽ.
 
'പാച്ചുവിൽ ഫഹദ് അല്ലായിരുന്നുവെങ്കിൽ നിവിൻ ആയിരുന്നു നായകൻ ആവുക. നിവിന് വേണ്ടിയായിരുന്നു ഈ ചിത്രം ആദ്യം തീരുമാനിച്ചത്. ശരിക്കും പാച്ചുവിന്റെ കഥ ഉണ്ടാകാൻ കാരണം നിവിൻ ആണ്. ആദ്യം ഞാൻ പറഞ്ഞ കഥ, ഫാമിലിക്കകത്തുള്ള കഥയായിരുന്നു. അപ്പോൾ നിവിനാണ് പറഞ്ഞത്, നമുക്ക് ഫാമി അല്ലാത്ത മറ്റെന്തെങ്കിലും ചിന്തികാകമെന്ന്. അങ്ങനെയാണ് ഇപ്പൊ ഉള്ള പാച്ചുവിൻറെ കഥ ട്രിഗർ ആയത്. പക്ഷെ സിനിമ മുന്നോട്ട് പോയപ്പോൾ നിവിൻ തിരക്കായി. അങ്ങനെ പാച്ചു ഫഹദിലെത്തി. പക്ഷെ, നിവിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല', അഖിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എലിസബത്തിനെ ഡിവോഴ്സ് ചെയ്തിട്ടില്ല! എന്നിട്ടും ബാലയ്ക്കെങ്ങനെ വീണ്ടും വിവാഹം ചെയ്യാനായി?