രസകരമായ ടാസ്കുകൾക്കും സംഭവബഹുലമായ ദിവസങ്ങൾക്കുമൊടുവിൽ രാജിനി ചാണ്ടി കഴിഞ്ഞ ഞായറാഴ്ച ബിഗ് ബോസിൽ നിന്നും വിട പറഞ്ഞു. രജിത് കുമാർ ഒരു തെണ്ടിയും കള്ളനുമാണെന്ന് ആദ്യ എലിമിനേഷൻ വഴി പുറത്തായ രാജിനി പുതിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഗെയിം കളിക്കാനാണ് എല്ലാവരും വന്നത്. അങ്ങനൊരു ഉദ്ദേശം ഇല്ലാതെ വന്നത് ഞാൻ ഒരൊറ്റ ആളാണ്. കളിക്കാനായിട്ട് വന്നതല്ല ഞാൻ. അതുകൊണ്ടാണ് പെട്ടന്ന് പുറത്തായത്. കളി മനസിലാക്കാൻ കുറച്ച് സമയമെടുത്തു’. രജിത് സറിനെ കുറിച്ചെന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാൻ ജയിൽ പോയതിന്റെ പ്രധാന കാരണം ആ തെണ്ടിയാണ് എന്നായിരുന്നു രാജിനി ചാണ്ടിയുടെ മറുപടി.
‘ഞാൻ എവിടെ വേണമെങ്കിലും പറയും. ഒരു സ്ത്രീയോട് റെസ്പെക്ട് ഇല്ല. അവൻ പറയുന്നത് അവൻ കള്ളം പറയില്ലെന്ന്. അവൻ വായെടുത്താൽ അവൻ കള്ളമേ പറയുകയുള്ളു. ഇപ്പൊ പറയുന്നത് അവൻ തിരിച്ച് പറയും. പക്ഷേ, അയാൾക്കാണ് ഏറ്റവും കൂടുതൽ വോട്ട്. പറഞ്ഞിട്ടെന്ത് കാര്യം? ഒരു മറ പോലുമില്ലാത്ത സ്ഥലത്ത് നിന്നാണ് അയാൾ വസ്ത്രം മാറുന്നത്. ഇത്ര വിവരം പോലുമില്ലാത്ത അവനെ പിന്നെ തെണ്ടി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.‘
‘ജെനുവിൻ ആയിട്ട് ആരും ആ വീടിനുള്ളിൽ ഇല്ല. എല്ലാവരും കളിക്കാൻ വന്നവരാണ്. ഞാൻ മാത്രമേ ജെനുവിൻ ആയിട്ട് ഉണ്ടായിരുന്നുള്ളു. ആര്യയോ ഫുക്രുവോ ആയിരിക്കും ജയിക്കാൻ സാധ്യതയെന്നാണ് രജനി ചാണ്ടി പറയുന്നത്.