Publish Date: Sat, 15 Apr 2023 (10:11 IST)
Updated Date: Sat, 15 Apr 2023 (10:13 IST)
'മലൈക്കോട്ടൈ വാലിബന്‍' പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞദിവസം എത്തിയ ഫസ്റ്റ് ലുക്കിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മെയ്യില്‍ അവസാനഘട്ട ചിത്രീകരണത്തിന് ഒരുങ്ങുകയാണ്.
77 ദിവസമായിരുന്നു രാജസ്ഥാന്‍ ഷൂട്ട്. സിനിമയുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് അവസാനഘട്ട ചിത്രീകരണം നടക്കുക. വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആണ് പദ്ധതിയിടുന്നത്. മെയ് മാസം അവസാനത്തോടെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കും. ചില കാരണങ്ങളാല്‍ അത് സാധ്യമായില്ലെങ്കില്‍ ജൂണിലും ചിത്രീകരണം തുടരും. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി അഞ്ചുമാസത്തെ സമയം ടീം മാറ്റിവെച്ചിട്ടുണ്ട്.