Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേരിക്കുട്ടി ജയസൂര്യ തന്നെ!

മേരിക്കുട്ടി ജയസൂര്യ തന്നെ!
, തിങ്കള്‍, 19 ഫെബ്രുവരി 2018 (12:53 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് ‘ഞാന്‍ മേരിക്കുട്ടി’ എന്നാണ് പേര്. ഇതൊരു ഫീമെയില്‍ ഓറിയന്‍റഡ് സബ്ജക്ട് ആയിരിക്കുമല്ലോ, ആരായിരിക്കും നായിക എന്നൊക്കെ ചിന്തിച്ച് വശം‌കെടുമ്പോള്‍ ഇതാ പുതിയ വിവരങ്ങള്‍ എത്തുന്നു.
 
മേരിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യ തന്നെയാണ്. അപ്പോള്‍ ജയസൂര്യ പെണ്‍‌വേഷത്തില്‍ എത്തുകയാണോ എന്നുചോദിച്ചാല്‍ അല്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച്, സ്വന്തം പേരിനൊപ്പം അമ്മയുടെ പേരുകൂടി ചേര്‍ത്ത് പ്രശസ്തനാകുന്ന ഒരു യുവാവിന്‍റെ കഥയാണ് മേരിക്കുട്ടി എന്നത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു കഥാപാത്രമായിരിക്കും ഇത്.
 
‘ഞാന്‍ മേരിക്കുട്ടി’ എന്ന ടൈറ്റില്‍ ഒരു സാനിറ്ററി പാഡില്‍ എഴുതിയിരുന്നതുകൊണ്ട് ഇത് ബോളിവുഡ് ചിത്രം ‘പാഡ്‌മാന്‍’ റീമേക്ക് ചെയ്യുന്നതാണോ എന്ന് ആലോചിച്ചവര്‍ക്കും മറുപടിയുണ്ട്. ഈ സിനിമ പാഡ്‌മാന്‍റെ റീമേക്കല്ല.
 
മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച് ജൂണില്‍ റിലീസാകുന്ന പ്രൊജക്ടാണ് ഞാന്‍ മേരിക്കുട്ടി. രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരുക്ക്; മുറിവേറ്റത് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍